പ്രമുഖ സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധാനത്തിലേക്ക്. ആനന്ദ് ശ്രീബാല എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ഹിറ്റായ മാളികപ്പുറത്തിനു ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അനന്ദ് ശ്രീബാല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാളികപ്പുറത്തിനു ശേഷം അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2ല്‍ നായകനായിരുന്നു വിഷ്ണു. കൂടാതെ 19ാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *