വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് നാല് പേരാണ് കാട്ടാനക്കലിയില്‍ മരിച്ചത്.

കാട്ടാനയാക്രമണത്തില്‍ കഴിഞ്ഞ ദിവസം ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വയനാട്ടില്‍ ഹര്‍ത്താല്‍ നടന്നുകൊണ്ടിരിക്കുകന്നിതിനിടെയാണ് പുതിയ സംഭവം. ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വെള്ളരി കാപ്പാട് സ്വദേശി മാനുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *