തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ മാര്‍ച്ച് മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യ സര്‍വകലാശാല ബില്‍ 13ന് നിയമസഭയില്‍ അവതരിപ്പിക്കും. കേരളത്തില്‍ വിദേശ, സ്വകാര്യ സര്‍വകലാശാലകള്‍ ആകാമെന്ന നിലപാട് സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുകയും ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. സര്‍വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് അധികാരം ഉണ്ടാകും. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തിയാല്‍ നോട്ടീസ് നല്‍കി അതിനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാകും.ഈ സമ്മേളന കാലയളവില്‍ തന്നെ സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *