ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും കലാ-സാമൂഹിക പ്രവര്‍ത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇദ്ദേഹം ഖത്തറിലെ പ്രശസ്തമായ അലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റും ആയിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം. ഫുട്‌ബോള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കെ മുഹമ്മദ് ഈസ. 1976ല്‍ തന്റെ 19-ാം വയസ്സിലാണ് ഇദ്ദേഹം കപ്പല്‍ കയറി ഖത്തറിലെത്തിയത്. ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. പതിറ്റാണ്ടുകളായി കുടുംബസമേതം ഖത്തറിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *