കോഴിക്കോട്: പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക് നടത്തുമെന്ന് നൗഷാദ് തെക്കയിലും, സൈനുദീൻ നിസാമിയും പറഞ്ഞു. കുന്ദമംഗലം സ്വദേശിനി ഹാജറ നജയുടെ പ്രസവത്തിനായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെങ്കിലും കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ ഡോക്ടർക്കും, ആശുപത്രിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നളെ തിങ്കൾ(13) രാവിലെ 10 മണിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ മുന്നിലേക്ക് ബന്ധുക്കളും നാട്ടുകാരും നടത്തുന്ന മാർച്ചിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേഅസമയം ഡോക്ടറുടെ ഭഗത്തെ സംഭവിച്ചപിഴവ് മറച്ചു വെക്കാൻ രോഗിയുടെ ബന്ധുക്കൾ തന്നെ മർദ്ദിച്ചെന്നും പരിക്കേൽപ്പിച്ചെന്നും പറഞ്ഞു കൊടുത്ത കേസിൽ പോലീസ് ബന്ധുക്കളെ ചിലരെ അറസ്റ്റ് ചെയ്തു കേസെടുത്തു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തു പിഴവ് സംഭവിച്ചെന്നും ഇതിനെതിരെയും കൂടിയാണ് പ്രതിഷേധ മാർച്ച്.