ഓസ്കാർ പുരസ്കാര വേദിയിൽ അവാർഡ് നോമിനികളും എറ്റവും അധികം ഫാഷൻ പോസിംഗ് നടത്തുന്ന ഇടമാണ് റെഡ് കാർപെറ്റ്. പുരസ്ക്കാരം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന്. എന്നാൽ ഇത്തവണത്തെ ഓസ്‌കാർ വേദിയിൽ ചുവന്ന പരവതാനിക്ക് പകരം ഷാംപെയ്ന്‍ നിറമുള്ള പരവതാനിയാണുണ്ടാകുക .

ലോസ് ഏഞ്ജലസിൽ നടന്ന ചടങ്ങിൽ ഓസ്കർ അവതാരകൻ ജിമ്മി കിമ്മലാണ് ഷാംപെയ്ന്‍ കാര്‍പറ്റ് ലോക പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.അൽപ്പം മങ്ങിയ വെള്ള നിറമാണ് ഈ ഷാംപെയ്ന്‍ കാര്‍പറ്റിന്.
കാർപ്പറ്റിന്റെ നിറം മാറ്റത്തിൽ ചിലർ അസംതൃപ്തി പ്രകടിപ്പിച്ചതായി ജിമ്മി പറഞ്ഞു. എന്നാൽ അപകട സൂചന നൽകുന്ന ചുകപ്പ് നിറം മാറ്റുന്നതോടെ അശുഭകരമായ സംഭവങ്ങൾ ഉണ്ടാകില്ലെന്ന് പ്രത്യാശിക്കുന്നതായി ജിമ്മി വ്യക്തമാക്കി. ക്രിസ് റോക്ക് സംഭവം പോലെ അശുഭകരമായ കാര്യങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നതായും അദ്ദേഹം അറിയിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേക ടീമിനെ തന്നെ തയാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *