കാരന്തൂര്‍: എഎംഎല്‍പി സ്കൂള്‍ മുന്‍ അധ്യാപകനും ശാഫി ആയുര്‍വേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുല്‍ ബശീര്‍ മാസ്റ്റര്‍ (60) നിര്യാതനായി. പിതാവ്: മര്‍ഹും മൊയ്തീന്. മുന്‍ കെ എ ടി എഫ് ജില്ലാ സെക്രട്ടറി ,മുസ്ലിം ലീഗ് കുരുവട്ടൂര്‍ പഞ്ചായത്ത് കൗണ്‍സിലര്‍, കോണോട്ട് ജുമാഅത്ത് പള്ളി അംഗം, എസ് വൈ എസ് എലത്തൂര്‍ മണ്ഡലം മുന്‍ സെക്രട്ടറി ,എസ് ഇ യു മണ്ഡലം മുന്‍ സെക്രട്ടറി, ചൂരക്കൊടി കളരി സംഘം പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി, ഹജ്ജ് കേരള കമ്മിറ്റി ട്രെയിനര്‍ എന്നീ മേഘലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഹാജറ പി, മക്കള്‍ ശഹീര്‍ കോണോട്ട് (അധ്യാപകന് നന്തി ദാറുസ്സലാം എജുവില്ലേജ് കൊയിലാണ്ടി ), സഫീല്‍ കോണോട്ട്, ഫാത്വിമ ഷിറിന്, ഷബീഅ ജബിന്‍ (അധ്യായപക ജലാലിയ അറബിക് കോളേജ്, കുറ്റിക്കാട്ടൂര്‍). മരുമക്കള്‍: അസ്ഹര്‍ (കേരള പോലീസ് ), ജംഷീര്‍ മാസ്റ്റര്‍ പെരുമണ്ണ (അധ്യാപകന് കുറ്റിച്ചിറ ജി വി എച്ച് എസ്സ്), സഹോദരങ്ങള്‍: ആലി ഗുരിക്കള്‍ ചെലവൂര്‍,നബീസ ചെലവൂര്‍,ബിച്ചീവി (കരുവ പൊയില്‍). മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോണോട്ട് ജുമുഅത്ത് മസ്ജിദില്‍