തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂര്‍, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. 8.35ന് ദമാമിലേക്കും 9.30ന് ബഹ്‌റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദാക്കി. മസ്‌കറ്റ്, റിയാദ് വിമാനങ്ങളാണ് റദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *