കാസര്‍ഗോഡ് ഐസ് ക്രീം ബോളില്‍ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവ്. എന്നാല്‍ ആസിഡ് കൊണ്ടത് മകന്. പിതാവ് അറസ്റ്റില്‍. പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകന്‍ പി.വി.സിദ്ധുനാഥിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം. ഐസ് ക്രീം ബോളില്‍ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിമാറിയതിനാല്‍ മകന്റെ പുറത്ത് പതിച്ചു. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *