എറണാകുളം: വടക്കന്‍ പറവൂരില്‍ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാള്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്പില്‍ സുകുമാരന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന സുകുമാരന്റെ മകന്‍ സുനിയെ പരുക്കിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി പാലം കയറുന്നതിനിടയില്‍ പാലത്തിന് താഴെയായുള്ള വീടിന് മുകളിലേക്ക് മറിയുകയായിരിരുന്നു. വീട് ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ഡ്രൈവറെ വടക്കേകര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *