ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പാകിസ്താനെതിരെ ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതിരോധത്തിന് ഇന്ത്യന്‍ സേന തയ്യാറാണെന്ന് സേനാ മേധാവിമാര്‍ വ്യക്തമാക്കി.