കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരന്‍ (56) ആണ് മരിച്ചത്. ഓട്ടോ സമീപത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുരളീധരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മുരളീധരന്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ സ്വകാര്യ സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
