ടിക്ടോക് വീഡിയോയിലൂടെ താരമായ അമ്പിളിഎന്നറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ടിക്ക ടോക്ക് താരം അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്യുന്നത്.ഫോണിലൂടെ പരിചയപ്പെട്ട പെൺക്കുട്ടിയെയാണ് വിഘ്നേഷ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബൈക്കിൽ പെൺക്കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *