ന്യൂ ഡല്‍ഹി: മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ കോണ്‍?ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി.

ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മനു അഭിഷേക് സിങ്‌വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനില്‍ക്കെ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഇടപെട്ട മുന്‍കാല കേസുകളും ഇല്ല. അതിനാല്‍ നിലവില്‍ ഇടപെടുന്നില്ലെന്നും ഈ കേസില്‍ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയെ ബാധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *