ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,649 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യ 4.5 ലക്ഷമായി കുറയുകയും ചെയ്തു.

724 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ആകെ മരണ നിരക്ക് 4.08 ലക്ഷമായി കൂടിയിട്ടുണ്ട്. അതേസമയം വാക്സിന്‍ വിതരണത്തില്‍ വലിയ തോതിലുള്ള ഇടിവ് സംഭവിച്ചു. 12.3 ലക്ഷം ഡോസുകള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *