കാഠ്മണ്ഡു: സെന്‍ട്രല്‍ നേപ്പാള്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. മരിച്ച ഇന്ത്യക്കാര്‍ ബിര്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണെന്ന് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സെന്‍ട്രല്‍ നേപ്പാളിലെ മദാന്-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചിത്വാന്‍ ജില്ലയിലെ നാരായണ്‍ഘട്ട്-മഗ്ലിങ് റോഡിനോട് ചേര്‍ന്നുള്ള സിമാല്‍തല്‍ പ്രദേശത്താണ് സംഭവം. അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി ത്രിശൂലി നദിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.