മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം.

വാഹനാപകടത്തില്‍പ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. ഗുജറാത്തിലെ ഉംബര്‍ഗാവോണില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടയില്‍ ആംഗാവില്‍ വെച്ചാണ് അപകടമുണ്ടായത്.

തുടര്‍ന്ന് സഹായിക്കാനെന്ന വ്യാജേന എത്തിയ ആറംഗ സംഘം സുഹൃത്തിനെ ആക്രമിക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ആളൊഴിഞ്ഞ പഴയ ബംഗ്ലാവിലേക്ക് തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെയും സുഹൃത്തിന്റേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളിവില്‍ കഴിയുന്ന മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *