എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് വാട്‌സ്ആപ്പ്ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. സന്ദേശങ്ങളുടെ എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കുന്നതോടെ ബാക്കപ്പ് ചെയ്യ്ത സന്ദേശങ്ങളും ഇനി സ്‌റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാവില്ല.

പുതിയ പാസ്‌വേഡ് നൽകിക്കൊണ്ടാണ് എന്‍ക്രിപ്ഷന്‍ നടപ്പാക്കേണ്ടത് . നിലവില്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലോ വാട്‌സാപ്പ് ചാറ്റുകള്‍ സ്‌റ്റോര്‍ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉണ്ട്. ഐ ഫോണില്‍ ഐ ക്ലൗഡിലും ഇതിയാനുള്ള സംവിധാനമുണ്ട്.

എന്നാല്‍, ചാറ്റുകളുടെ ബാക്കപ്പ് സ്‌റ്റോറേജിലും എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ നടപ്പാക്കുന്നതോടെ അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയാവുമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുനിന്ന് ഒരാള്‍ക്കോ വാട്‌സാപ്പിനോ കാണാന്‍ കഴിയില്ലെങ്കിലോ സ്‌റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതകൂടി ഇല്ലാതാവുമെന്നാണ് കരുതുന്നത്.

പുതിയ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പുമായി ഇതിനോടകം തന്നെ ചില രാജ്യങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട. വാട്‌സാപ്പ് സിഇഒ വില്‍ കാത്കാര്‍ട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ കമ്പനിയെ സംബന്ധിച്ച് ഉപയോക്തക്കളുടെ സുരക്ഷയും സ്വകാര്യതയുമാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *