കുന്ദമംഗലം: സി പി ഐ (എം) അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരിക്കെ മരണപ്പെട്ട സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് കുന്ദമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു ചടങ്ങ്
ഉദ്ഘാടനം ചെയ്തു.
കെ മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി എം എം സുധീഷ് കുമാർ സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.
