വ്യാജ നമ്പർ പ്ളേറ്റുകൾക്കെതിരെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഡോ. എ. ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന ഡ്രൈവിന്റെ ഭാഗമായി നമ്പർ പ്ളേറ്റിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് വ്യത്യാസം വരുത്തി ബൈക്ക് ഓടിച്ചതിന് പാഴൂർ സ്വദേശി അഹമ്മദ് സനഹുള്ള എന്നയാൾക്കെതിരെ മാവൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു. F എന്നുള്ള അക്ഷരം E ആക്കി മാറ്റി യായിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. മാവൂർ എസ്.ഐ മാരായ അബ്ബാസ്, ബിജു ഭാസ്കർ, സിവിൽ പോലീസ് ഓഫീസർ ഷറഫലി എന്നിവരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവെ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ആ നമ്പറിലുള്ള യഥാർത്ഥ ബൈക്ക് അരീക്കോട് സ്വദേശിയുടെ പേരിലുള്ളതും മറ്റൊരു കമ്പനിയുടെ ബൈക്കുമാണെന്ന് മനസ്സിലായത്. നമ്പർ പ്ളേറ്റിൽ കൃത്രിമം കാണിക്കുന്നതും, കാഴ്ചയിൽ പെടാത്ത രീതിയിലുള്ള നമ്പർ പ്ളേറ്റ് ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്കെതിരെ നടപടികൾ ഊർജ്ജിതമാക്കുമെന്ന് മാവൂർ പോലീസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *