സംസ്ഥാനത്തുള്ള ക്ഷേത്രങ്ങളിലും മൂകാംബിക ക്ഷേത്രത്തിലും അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ.മൂകാംബികയിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിലുണ്ടാകുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭത്തിയിട്ടുളളത്. രാവിലെ 6 ന് വിജയദശമി പൂജകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ നാളെയാണ് എഴുത്തിനിരുത്ത് നടക്കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിവസത്തെ പ്രത്യേക ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനയ്യായിരത്തോളം കുഞ്ഞുങ്ങൾ ആദ്യ അക്ഷരം കുറിയ്ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്. ആയിരക്കണക്കിനാളുകളാണ് പൂജവയ്ക്കാനെത്തിയത്. മൂകാംബിക ക്ഷേത്രത്തിലേത് പോലെ ദുർഗാഷ്ടമി മഹാനവമി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്നിടമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. വിജയദശമി ദിനമായ നാളെ പുലർച്ചെ നാല് മണിമുതൽ വിദ്യാരഭം തുടങ്ങും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുക.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020