തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് അദ്ദേഹം എത്തിയത്. കേസില്‍ സിദ്ദീഖ് ചോദ്യംചെയ്യാന്‍ ഹാജരാകുന്നത് ഇതു രണ്ടാം തവണയാണ്.

മകന്‍ ഷഹീനൊപ്പമാണ് സിദ്ദീഖ് സ്റ്റേഷനിലെത്തിയത്. ചോദ്യംചെയ്യല്‍ ആരംഭിച്ചതായാണു വിവരം. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി മെറിന്‍ ജോസഫും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദീഖില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *