കൊച്ചി: എറണാകുളം കോലഞ്ചേരിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറില്‍ പതിച്ചു. പാങ്കോട് ചാക്കപ്പന്‍ കവലയ്ക്ക് സമീപമാണ് കാര്‍ 15 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളായ അനില്‍, വിസ്മയ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ പരിക്ക് ഗുരുതമല്ല.
പട്ടിമറ്റത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് ദമ്പതികളെ രക്ഷിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കിണറ്റില്‍നിന്നു പുറത്തെടുത്തു. ദമ്പതികള്‍ക്ക് ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി.