തിരുവനന്തപുരം: ഡൽഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തിയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക നായകർ തുടങ്ങി പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും.

ഈ മാസം 13ന് എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെ ജനാധിപത്യ സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാനും ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *