സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു.ഒരു പവൻ സ്വർണത്തിന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്.കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു സ്വർണവില.സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില കുറഞ്ഞിരുന്നു. ഒരു രൂപയാണ് ഇന്നലെ കുറഞ്ഞത്. . ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 66 രൂപയാണ്

നവംബർ 07 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 37520 രൂപ
നവംബർ 08 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 37440 രൂപ
നവംബർ 09 – ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു വിപണി വില – 37880 രൂപ
നവംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37880 രൂപ
നവംബർ 11 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു വിപണി വില – 38240 രൂപ

Leave a Reply

Your email address will not be published. Required fields are marked *