കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഹത് കമ്മിറ്റി ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പുരോഗമിക്കവേ വോട്ട് നില ആയിരം കടക്കാൻ സാധ്യത.രാവിലെ 8 മണി മുതൽ ആരംഭിച്ച തിരഞ്ഞെടുപ്പ് 12 കഴിയുമ്പോഴേക്ക് രണ്ട് ബൂത്തുകളിൽ നിന്നായി 785 കടന്നു.അതിരാവിലെ തന്നെ രണ്ട് ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.വൈകല്യമുള്ളവരെയും അസുഖ ബാധിതരെയും ബൂത്തിന് പുറത്തു നിന്ന് റിട്ടേർണിംഗ് ഓഫീസർ അഡ്വ മുഹമ്മദ് ഷാഫി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കി നൽകി.സിബിൻ ,അബാസ്,സൈദലവി എന്നിവരാണ് ബൂത്തിന് പുറത്ത് നിന്നും വോട്ട് ചെയ്തത്.ആകെ 1424 പുരുഷ വോട്ടർമാരാണുള്ളത്.മൂന്ന് മണിക്ക് ശേഷം വോട്ടണ്ണൽ ആരംഭിക്കും, ആറ് മണിക്ക് മുമ്പായി ഫല പ്രഖ്യാപനവും നടക്കും ഇരുവിഭാഗത്തിൽ നിന്നുമായി 30 സ്ഥാനാർത്ഥികൾ മൽസര രംഗത്തുണ്ട്.എപി – ഇകെ വിഭാഗങ്ങളിലായി 15 പേർ വീതം ആകെ 30 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
