പാലക്കാട്: വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. തരൂര്‍ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
ചികിത്സാ സഹായത്തിന് എന്ന പേരില്‍ വൈദിക വേഷം കെട്ടി ഇയാള്‍ വീടുകളില്‍ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണെന്ന് അറിയിച്ചു.