ന്യൂഡല്‍ഹി: വിളകള്‍ക്ക് താങ്ങുവില അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ‘ദില്ലി ചലോ’ മാര്‍ച്ചിന് തുടക്കമായി. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് സമരത്തിന് തുടക്കമായത്. പഞ്ചാബിലെ ഫത്തേഗഡില്‍ നിന്ന് രാവിലെ 10ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച അംഗങ്ങള്‍ ഡല്‍ഹി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ശംഭു അതിര്‍ത്തിയില്‍ നൂറുകണക്കിന് കര്‍ഷകരാണ് യാത്രയില്‍ അണിനിരക്കാന്‍ എത്തിയിട്ടുള്ളത്. അതേസമയം, അതിര്‍ത്തി മേഖലകളെല്ലാം അടച്ച പൊലീസ് കര്‍ഷക റാലിയെ നേരിടാനുള്ള ഒരുക്കത്തിലാണ്.

സര്‍ക്കാറുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇന്നലത്തെ യോഗത്തില്‍ പരമാവധി ശ്രമിച്ചതാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിക്കുന്നതെന്നും പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പാന്തെര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *