നീതിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി ബലാത്സംഗ അതിജീവിത. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി.ഒരു മാസം മുമ്പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസിൽ തുടർനടപടികൾ ഉണ്ടായില്ല. പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് യുവതി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.തൻ്റെ പരാതി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെ പൊലീസ് സ്റ്റേഷന് സമീപത്തെ ജലസംഭരണിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നാട്ടുകാരിൽ നിന്നും വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ, പ്രതികളെ ഉടൻ പിടികൂടുമെന്ന ഉറപ്പിന്മേൽ യുവതി ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *