യാംബു: കോഴിക്കോട് സ്വദേശി യാംബുവില്‍ അന്തരിച്ചു. കാരപ്പറമ്പ് വെണ്ണീര്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

രാത്രി 7.30ന് ഷിഫ്റ്റ് ഡ്യൂട്ടിക്കായി പോയതായിരുന്നു അബ്ദുന്നാസര്‍. ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസില്‍ നിന്നിറങ്ങി. കൂടെ ഉണ്ടായിരുന്ന അബ്ദുന്നാസറിനെ കാണാതായതോടെ ബസില്‍ കയറി തിരഞ്ഞപ്പോഴാണ് സീറ്റില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *