
വന്യമൃഗാക്രമങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം . നാമമാത്രമായ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടില്ല. അതേസമയം ജില്ല അതിർത്തിയായ ലക്കിടിയിലും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും ഉൾപ്പെടെ പ്രധാന ഇടങ്ങളിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലു പേര്‍ വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.