വടകര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. എം.വി.മുഹമ്മദ് ഫായിസിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ മുഹമ്മദ് ഫായിസ് തേങ്ങയുമായി സാൻഡ് ബാങ്ക്സ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗേറ്റ് അടച്ചതിനെ തുടർന്നു സാൻഡ് ബാങ്ക്സിലേക്കുള്ള പ്രവേശനം 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. തീരദേശ പൊലീസ് എത്തി ഡിടിപിസി സെക്രട്ടറിയുമായി ബന്ധപ്പെടുകയും സാൻഡ് ബാങ്ക്സിന് അകത്തെ തെങ്ങിലെ തേങ്ങ പറിക്കാൻ ഏർപ്പാടാക്കുകയും ചെയ്തതിനെ തുടർന്നു പ്രതിഷേധം അവസാനിപ്പിച്ചു. മുൻപു ഇവിടെ കാറിനു മുകളിൽ തേങ്ങ വീണിരുന്നു. തേങ്ങ പറിക്കാനുള്ള ചുമതല നിലവിൽ റവന്യു വകുപ്പിനാണ്.

Leave a Reply

Your email address will not be published. Required fields are marked *