കോവിഡ് ബാധ ആശങ്കയായി രാജ്യത്ത് തുടരവേ ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും​ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.ഹൈദരാബാദ്​ മൃഗശാലയിലെ എട്ട്​ ഏഷ്യൻ സിംഹങ്ങൾക്ക് നേരത്തെ കോവിഡ് പോസിറ്റീവായ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ജയ്​പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന്​ രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ്​ പരിശോധനയ്ക്ക്​ അയച്ചിരുന്നത്​. ഇതിൽ മൂന്നു​ സിംഹവും മൂന്നു​ കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക്​ അയച്ചിരിക്കുകയാണ്​.

അതേസമയം, പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽനിന്ന്​ ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ഐ.വി.ആർ.ഐ ജോയിന്‍റ്​ ഡയറക്​ടർ കെ.പി. സിങ്​ പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക്​ പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *