പോത്തൻകോട് മാങ്ങ വാങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ ഉഗ്യോഗസ്ഥന് സ്ഥലമാറ്റം. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്.ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാൻ എന്ന പേരിലാണ് ഇയാൾ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരില്‍ മാമ്പഴം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ച പോലീസുകാരനെതിരെ അന്വേഷണം നടക്കുകയാണ്.

പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം എസ് സ്റ്റോഴ്സ് കടയുടമ ജി.മുരളീധരൻ നായരുടെ കടയിൽ നിന്നാണ് പൊലീസുകാരന്‍ കഴിഞ്ഞ മാസം 17-ന് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറിൽ മാങ്ങയുമായി പോയത്. പോത്തന്‍കോട് സിഐയും എസ്‌ഐയും കടയിൽ സ്ഥിരമായി വരുന്നതിനാൽ കടക്കാരന് സംശയവും തോന്നിയില്ല.
ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *