ഇരട്ട എൻജിൻ സർക്കാരും മോഡി മാജിക്കും കർണാടകയിൽ വില പോയില്ല. കന്നഡ മണ്ണിൽ താമര കൈ കൊണ്ട് പിഴുത് കോൺഗ്രസ്. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ഒറ്റക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നേടി കോൺഗ്രസ്. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ട് കോൺഗ്രസ് കുതിപ്പ് 130 സീറ്റുകളിൽ തുടരുകയാണ്. ബി.ജെ.പി. 68 സീറ്റുകളിലും ജെ.ഡി.എസ്. 22 സീറ്റുകളിലും മുന്നേറുന്നു.

വോട്ടെണ്ണൽ തുടങ്ങിയത് മുതൽ അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. അതേസമയം, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *