ബെംഗളൂരു: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ മിന്നും വിജയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകത്തിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്കെതിരെയാണെന്നു സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി 20 തവണയാണ് കർണാടകത്തിൽ എത്തിയത്. ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ പ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് മതേതര പാർട്ടിയുടെ വിജയമാണ്. സ്ഥിരതയുള്ള സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിച്ചത്. അതിനാലാണ് കോൺഗ്രസിനു ജനവിധി അനുകൂലമായത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ചവിട്ടുപടിയാണ്. ബിജെപി ഇതര കക്ഷികൾ ഒന്നിക്കുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നും സിദ്ധരാമയ്യ പ്രതീക്ഷ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *