സൂറിക്: 84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. റവലൂഷനറി കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റ്സര്‍ലന്‍ഡ് (ആര്‍കെപി) പാര്‍ട്ടിയുടെ സെക്രട്ടറിയായി ദേര്‍സു ഹെരിയെ തെരഞ്ഞെടുത്തു.

ബേണിലെ ബുര്‍ഗ്‌ഡോര്‍ഫില്‍ ത്രിദിന സമ്മേളനത്തില്‍ 342 ഡെലിഗേറ്റ്സുകള്‍ പങ്കെടുത്തു. സാമ്രാജ്യത്വ യുദ്ധം, പണപ്പെരുപ്പം, കാലാവസ്ഥ പ്രതിസന്ധി, പാലസ്തിന്‍ പ്രശ്‌നം എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയങ്ങള്‍. സ്വിസ് യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുവാനും, പ്രതിഷേധം ഉര്‍ജ്ജിതമാക്കുവാനും ആര്‍കെപി തീരുമാനമെടുത്തു.

1921 ലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി രൂപം കൊള്ളുന്നത്. അക്കാലത്ത് പാര്‍ട്ടിക്ക് ഏകദേശം 6,000 അംഗങ്ങളുണ്ടായിരുന്നു. 1940-ല്‍ സ്വിസ് സര്‍ക്കാര്‍ പാര്‍ട്ടിയെ നിരോധിക്കുകയും പിരിച്ചുവിടാന്‍ ഉത്തരവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *