മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. ചാലിയാറിൽ നടന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു പ്രതികരണം. ചെറുപ്പക്കാർ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്. ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതിൽ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 4000 ത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ മാസങ്ങളെ അപേക്ഷിച്ചു വ്യാപനം കുറഞ്ഞു. എന്നാലും ജില്ലയിലെ നിരീക്ഷണം ശക്തമാക്കുമെന്നും ജല സ്രോതസ്സുകളിൽ ക്ലോറിനേഷൻ ഊർജ്ജിതമാക്കുമെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിൽ ഇപ്പോൾ 600 ഓളം ആക്റ്റീവ് കേസുകളാണുള്ളത്. വൈറൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പോത്തുകല്ലിലും ചാലിയാറിലും ഇന്ന് ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. രാവിലെ 10 30നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണം എന്ന് യോഗത്തിൽ നിർദ്ദേശം. ഭിന്നശേഷിക്കാരൻ ആയ കുട്ടിയടക്കം അഞ്ചുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് എട്ടുപേരാണ്. 3000ത്തിലധികം പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തിന്റെ മലയോര മേഖലയെ ആണ് രോഗം കൂടുതൽ ബാധിച്ചത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020