മദ്യലഹരിയില്‍ ഓടിച്ചു വന്ന ലോറി രണ്ടു പേരെ ഇടിച്ച് തെറിപ്പിച്ചു. താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയില്‍ താമരശ്ശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബാലുശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയില്‍ എത്തിയ മിനിലോറി ട്യൂഷന്‍ കഴിഞ്ഞ് നടന്നു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയേയും, മഴയത്ത് മരത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലെ യാത്രികനേയുമാണ് ഇടിച്ച് തെറിപ്പിച്ചത്.

പരുക്കേറ്റ തച്ചംപൊയില്‍ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) ,ചാലക്കര സ്വദേശി റിസ കദീജ (14) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ കദീജയെ പിന്നീട് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പോലീസില്‍ ഏല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *