ന്യൂ ഡല്‍ഹി: ആദംപുര്‍ വ്യോമതാവളത്തില്‍ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചത് ഇന്ത്യയുടെ ധീര സൈനികരാണ്. ലോകം ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞു. 140 കോടി ജനങ്ങളുടെ ശക്തിയാണിത്. ഇനി ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. ആണവഭീഷണി വെച്ച് പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഓരോ സൈനികന്റെയും ശപഥമാണ്. നമ്മുടെ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം കേള്‍ക്കാം. നമ്മുടെ വിജയത്തിന് പിന്നില്‍ ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും പ്രാര്‍ത്ഥനയുണ്ട്. സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തും. ഓപ്പറേഷന്‍ സിന്ദൂറില്‍ നീതി, നിയമം, സൈനിക ക്ഷമത ഇവയുടെ ത്രിവേണി സംഗമമാണ്. അധര്‍മ്മത്തിനെതിരെ പോരാടുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായിച്ചതിന് ഭീകരരെ അവരുടെ മണ്ണില്‍ കയറി ആക്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.