ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്സിൻ മോഷ്ടിച്ച് വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന് സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ വാക്സിൻ മോഷ്ടിച്ച് വിൽപന നടത്തിയതിന് പിടിയിലായത്.
മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്ടിച്ചെന്നാരോപിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ വാക്സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്സിൻ കുത്തിവെപ്പ് കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്സിനുകൾ ആശുപത്രിയിൽ നിന്ന് മോഷ്ടിക്കും. ഇത് ആവശ്യക്കാർക്ക് മറ്റൊരുസ്ഥലത്ത് വെച്ച് വിതരണം ചെയ്യും ഇതായിരുന്നു നടന്ന് കൊണ്ടിരുന്നത് .
പരാതികളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ഗായത്രിയിൽ നിന്ന് കോവിഷീൽഡിൻെറ രണ്ട് കുപ്പികൾ കണ്ടെടുത്തു. അനധികൃതമായി സംഭരിച്ചതിനും വാക്സിൻ ഡോസുകൾ കരിഞ്ചന്ത നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.