
അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ വിമാന സർവിസ് കമ്പനി ഉടമകളായ ടാറ്റ ഗ്രൂപ്പ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്.അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 171 വിമാനമാണ് ടേക്ക് ഓഫിനു പിന്നാലെ തകർന്നു വീണത്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 242 പേരാണ് ഉണ്ടായിരുന്നത്. ഒരാളൊഴികെ ബാക്കി യാത്രക്കാരെല്ലാം അപകടത്തിൽ മരിച്ചു.