പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഇതിനൊപ്പം 15kVA ജനറേറ്ററും മറ്റ് ടെലിക്കോം ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങളായി ദുംറാവൂണ്‍ എന്ന പ്രദേശത്ത് നിന്ന ടെലിക്കോം ടവര്‍ അപ്രത്യക്ഷമായത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്ന ടവര്‍ നന്നാക്കാനായി ടെലിക്കോം കമ്പനിയില്‍ നിന്നും ജീവനക്കാര്‍ എത്തിയപ്പോഴാണ് അത് മുഴുവനായും മോഷണം പോയത് വ്യക്തമായത്. സംഭവത്തില്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *