ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ(27) രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതറിഞ്ഞ ഭര്‍ത്താവ് സനുക്കുട്ടന്‍(30) ദോഹയില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ബെംഗളുരുവിലെ ലോഡ്ജിലാണ് തൂങ്ങിമരിച്ചത്.

നാല് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ഹരീഷ്മ. സനു ദോഹയിലേക്ക് പോയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനു നാട്ടിലേക്ക് തിരിച്ചത്. കണക്ഷന്‍ ഫ്ളൈറ്റില്‍ ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരിയില്‍ എത്തുമെന്നാണ് സനുക്കുട്ടന്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നു. എന്നാല്‍ സനുക്കുട്ടനെത്തിയില്ല. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടന്‍ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചത്.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ലോഡ്ജില്‍ ഒരു മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തിയുള്ള പരിശോധനയിലാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *