ഏ​താ​നും വ​ർ​ഷ​ത്തി​ന​കം കോ​വി​ഡ് 19 വൈ​റ​സ് ജ​ല​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന സാ​ധാ​ര​ണ വൈ​റ​സു​ക​ളെ​പ്പോ​ലെ മാറിയേക്കാമെന്നും കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.​എ​സ്​- നോ​ർ​വീ​ജി​യ​ന്‍ സം​ഘം ന​ട​ത്തി​യ പ​ഠനത്തിൽ പറയുന്നു.

ഇ​ത​ര കൊ​റോ​ണ – ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളില്‍ ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ഡ്വാ​ൻ​സ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പറയുന്നു.

1889-1890 കാലയളവില്‍ പടര്‍ന്നു പിടിച്ച, ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ കവര്‍ന്ന, റഷ്യൻ ഫ്ലൂവിനെ ഇതിനുദാഹരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മു​തി​ർ​ന്ന​വ​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലൂ​ടെ​യോ വൈ​റ​സ് ബാ​ധി​ച്ച​തി​ലൂ​ടെ​യോ പ്ര​തി​രോ​ധ​ശേ​ഷി നേടും അതിനാൽ അ​ണു​ബാ​ധ​യു​ടെ സാ​ധ്യ​ത ചെ​റി​യ കു​ട്ടി​ക​ളി​ലേ​ക്ക് മാറുമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് നോ​ർ​വേ​യി​ലെ ഓ​സ്​​ലോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗവേഷകന്‍ ഒ​ട്ടാ​ർ ജോ​ൺ​സ്​​റ്റ​ഡ് പറഞ്ഞു.

വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ലും കു​ട്ടി​ക​ളി​ൽ കോ​വി​ഡി​ന്‍റെ തീ​വ്ര​ത പൊ​തു​വേ കു​റ​വാ​യ​തി​നാ​ൽ രോ​ഗം ​കൊ​ണ്ടു​ണ്ടാ​വു​ന്ന ആ​ഘാ​തം കു​റ​വാ​യി​രി​ക്കു​മെ​ന്നുംഅതേസമയം, രോ​ഗ​പ്ര​തി​രോ​ധം കു​റ​യു​ക​യാ​ണെ​ങ്കി​ൽ മു​തി​ർ​ന്ന​വ​രി​ൽ രോ​ഗ​ത്തി​ന്‍റെ ആ​ഘാ​തം കൂ​ടു​ത​ലാ​യി തു​ട​രു​മെ​ന്നും പ​ഠ​ന​സംഘം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *