കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും.
ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആര്‍ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റും ഉറപ്പാക്കും.
ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.