കുന്ദമംഗലം: കുന്ദമംഗലം:ഉപജില്ലയിലെ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറമ്പിൽ കടവ് എം എ എം യു പി സ്കൂളിൽ വച്ച് സംസ്കൃതം സഹവാസ ക്യാമ്പ് നടത്തി. 142 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ എ. ഇ. ഒ. രാജീവ്.കെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഹെഡ്മാസ്റ്റർ കെ ഭാഗ്യനാഥൻ, പിടിഎ പ്രസിഡണ്ട് കെ ഷൈജു, സ്കൂൾ മാനേജർ പി എം അബ്ദുറഹ്മാൻ, എം പി ടി എ പ്രസിഡൻ്റ് ടി കെ ജസ്‌ല, സംസ്കൃത അക്കാദമിക് കൗൺസിൽ സെക്രട്ടറി പ്രബിത. ബി. നായർ എന്നിവർ സംസാരിച്ചു. ഒ എൻ ഡിംപിൾ, സാജിത, ആര്യ, ബിജിന, രമ്യ, ശങ്കരനാരായണൻ, ഹരീഷ്, അർജുൻ, സുജീഷ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *