കുന്ദമംഗലം ആക്കോളി റോഡിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഭാഗത്തെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞ് അപകടാവസ്ഥയിൽ.കഴിഞ്ഞ ദിവസം പെയ്തകനത്തമഴയിലാണ് മതിൽ തകർന്നത്. റോഡ് തകർന്നത് മൂലം ഗതാഗതം മുടങ്ങുന്നഅവസ്ഥയിലാണ്.നിരവധി ആളുകൾ യാത്രക്ക് ആശ്രയിക്കുന്ന റോഡാണ് ഈഅവസ്ഥയിൽ ആയത്.

കഴിഞ്ഞ കുറെ കാലങ്ങളായി റോഡിൽ വെള്ളക്കെട്ട് പതിവായിയിരുന്നു.മഴ പെയ്താൽ യാത്ര വളരെ ദുഷ്കരവുമായിരുന്നു.ഓവുചാൽ ഇല്ലാത്തത് കാരണമാണ് വെള്ളകെട്ട് നില്കുന്നത്. നിലവിൽ റോഡിൽ അപകട സൂചന നിലനിൽക്കുന്നതിനാൽ നാട്ടുകാർ കയർകെട്ടിയിട്ടുണ്ട്.
