‘സയണിസ്റ്റ് അധിനിവേശ ഭീകരതക്കെതിരെ പൊരുതുന്ന ഗാസക്കൊപ്പം’ എന്ന തലക്കെട്ടിൽ മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം, മുക്കം വയനാട് റോഡ് ജംഗ്ഷനിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്‌ഗത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങ് വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, ജോയിന്റ് സെക്രട്ടറി അലി ആനപ്പാറ, ജോയിന്റ് ട്രഷറർ എൻ. റഷീദ്, ഇ.പി. ലിയാഖത്ത് അലി, ഇ. അമീൻ, കെ.കെ. അബ്ദുൽ ഹമീദ്, ഇ.പി. അൻവർ സാദത്ത്,പി.എം. ഹനീഫ, സി. അബ്ദുറഹ്മാൻ, പി.പി. മജീദ്, എം.എ. സുമയ്യ, എൻ.ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *