കോഴിക്കോട്: മദ്രസകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത്. മദ്രസകള്‍ക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനമാണെും കേരള മുസ് ലിം ജമാഅത്ത് പ്രസ്താവനയില്‍ അറിയിച്ചു.

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നാ ക്രമണമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാന്റുകള്‍ നല്‍കരുതെന്നും ഇവിടങ്ങളില്‍ പഠിക്കുന്ന മറ്റു സമുദായത്തില്‍പ്പെട്ട കുട്ടികളെ ഉടന്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയച്ചിരിക്കുന്നത് ഏറെ ആശങ്കാജനകമാണ്.

കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീര്‍ത്തും സ്വതന്ത്രമായി സര്‍ക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരകണക്കിന് മദ്രസകള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സൗഹാര്‍ദ്ദത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകള്‍ നല്‍കുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *